മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെ
മികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം
ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു.
മത്സരങ്ങളിലുട നീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം ‘ ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.
കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്
പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ , പി കെ ബഷീർ എംഎൽഎ, സ്പോട്സ് വകുപ്പ് ഡയർക്ടർ വിഷ്ണു രാജ് ഐ എ എസ്,
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയരക്ടർ ആഷിഖ് കൈനിക്കര, സുപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, മാനേജിംഗ് ഡയരക്ടർ ഫിറോസ് മീരാൻ എന്നിവർ സംസാരിച്ചു.









