ന്യൂസിലാണ്ട് നാലാം ടി20യിൽ ഉയര്‍ത്തിയ വെല്ലുവിളിയ്ക്ക് മറുപടിയായി ശിവം ദുബേ മാത്രം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയ്ക്ക് 50 റൺസിന്റെ തോൽവി. 216 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 165 റൺസ് മാത്രമാണ് നേടിയത്.
ദുബേ 23 പന്തിൽ 65 റൺസ് നേടി റണ്ണൗട്ടായി പുറത്താകുകയായിരുന്നു. സഞ്ജു 24 റൺസ് നേടി പുറത്തായപ്പോള്‍ 30 റൺസ് നേടിയ റിങ്കു സിംഗ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.
ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റനര്‍ മൂന്നും ഇഷ് സോധി, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.









