വെടിക്കെട്ടുമായി ഹാരി ബ്രൂക്ക്, മൂന്നാം ഏകദിനവും പരമ്പരയും ഇംഗ്ലണ്ടിന്

Sports Correspondent

Brookjoeroot ഹാരി ബ്രൂക്ക്, ജോ റൂട്ട്

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇംഗ്ലണ്ട്. ഇതോടെ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 357/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 46.4 ഓവറിൽ 304 റൺസിന് പുറത്തായി. 53 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 66 പന്തിൽ 136 റൺസ് നേടി. 9 സിക്സും 11 ഫോറും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ജോ റൂട്ട് 111 റൺസുമായി ബ്രൂക്കിനൊപ്പം പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി പവന്‍ രത്നായകേ 121 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 25 പന്തിൽ 50 റൺസ് നേടിയ പതും നിസ്സങ്ക ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ഇംഗ്ലണ്ടിനായി ജാമി ഓവര്‍ട്ടൺ, ലിയാം ഡോസൺ, വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.