പുതിയ ISL സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ആദ്യ പരിശീലന സെഷൻ പൂർത്തിയായി

Newsroom

Resizedimage 2026 01 27 20 04 45 1

കൊച്ചി, ജനുവരി 27, 2026: 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ആരംഭിച്ചു. കൊച്ചിയിലെ ക്ലബ്ബ് പരിശീലന കേന്ദ്രമായ ‘ദ സാങ്ച്വറി’യിൽ ടീം ഒത്തുചേരുകയും പ്രീസീസണിലെ ആദ്യ പരിശീലന സെഷൻ ഇന്ന് പൂർത്തിയാക്കുകയും ചെയ്തു.

ആദ്യ ദിനത്തിൽ ഇന്ത്യൻ താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്. പുതിയ സൈനിംഗ് ആയ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസും ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ക്യാമ്പിലെത്തും.

മുഖ്യപരിശീലകൻ ഡേവിഡ് കാറ്റലയും മറ്റ് കോച്ചിംഗ് സ്റ്റാഫും ഉടൻ തന്നെ ടീമിനൊപ്പം ചേരും. നിലവിൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് പുരുഷോത്തമന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആദ്യ ദിനത്തിൽ ചെറിയ രീതിയിലുള്ള ഫിസിക്കൽ കണ്ടീഷനിംഗ് വ്യായാമങ്ങളിലും ബോൾ ഡ്രില്ലുകളിലുമാണ് ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്. വരും ആഴ്ചകളിൽ പരിശീലനത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

പരിശീലനത്തിന് റിപ്പോർട്ട് ചെയ്ത താരങ്ങൾ:
സച്ചിൻ സുരേഷ്, വിബിൻ മോഹനൻ, ഐബൻബ ദോലിങ്, അമെയ് റാണവാഡെ, നോറ ഫെർണാണ്ടസ്, ഹോർമിപാം റൂയിവ, നിഹാൽ സുധീഷ്, സഹീഫ് , സന്ദീപ് സിംഗ്, നവോച്ച സിംഗ്, ഡാനിഷ് ഫാറൂഖ്, അർഷ് ഷെയ്ഖ്, റൗളിൻ ബോർഗസ്.

വരും ദിവസങ്ങളിൽ ബാക്കി താരങ്ങൾ കൂടി എത്തുന്നതോടെ സാങ്ച്വറിയിലെ പരിശീലന ക്യാമ്പ് പൂർണ്ണസജ്ജമാകും.