ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു; ക്വെന്റിൻ സാമ്പ്സൺ ടീമിൽ

Newsroom

Resizedimage 2026 01 26 23 38 48 1


ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിനുള്ള 15 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്റർ ക്വെന്റിൻ സാമ്പ്സൺ ടീമിൽ ഇടംപിടിച്ചതാണ് പ്രധാന ആകർഷണം. പരിക്കേറ്റതിനെത്തുടർന്ന് പ്രമുഖ ഫാസ്റ്റ് ബൗളർ അൽസാരി ജോസഫിന് ടീമിൽ ഇടം ലഭിച്ചില്ല. ഷായ് ഹോപ്പ് നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ ജേസൺ ഹോൾഡർ, ജോൺസൺ ചാൾസ് എന്നിവർക്കൊപ്പം യുവതാരങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാകും ടീമിന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്.
കഴിഞ്ഞ സി.പി.എൽ സീസണിൽ ഗയാന ആമസോൺ വാരിയേഴ്സിനായി നടത്തിയ മികച്ച പ്രകടനമാണ് ക്വെന്റിൻ സാംസണെ ടീമിലെത്തിച്ചത്.

അഫ്ഗാനിസ്ഥാനെതിരായ അരങ്ങേറ്റ മത്സരങ്ങളിൽ വലിയ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും സി.പി.എല്ലിലെ താരത്തിന്റെ തകർപ്പൻ ബാറ്റിംഗ് ഫോം സെലക്ടർമാർ കണക്കിലെടുക്കുകയായിരുന്നു. നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ എന്നിവരുടെ വിരമിക്കലിന് ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ ടീമിൽ ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, അക്കീൽ ഹൊസൈൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഉൾപ്പെടുന്നുണ്ട്. യുവതാരം ഷമർ ജോസഫിന്റെ സാന്നിധ്യവും ടീമിന് കരുത്തേകും.


ഫെബ്രുവരി ആദ്യം കൊൽക്കത്തയിൽ സ്കോട്ട്ലൻഡിനെതിരെയാണ് വെസ്റ്റ് ഇൻഡീസിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട്, നേപ്പാൾ, ഇറ്റലി എന്നിവരാണ് മറ്റ് എതിരാളികൾ.

West Indies squad for T20 World Cup 2026 and T20Is vs SA

Shai Hope (capt), Johnson Charles, Roston Chase, Matthew Forde, Shimron Hetmyer, Jason Holder, Akeal Hosein, Shamar Joseph, Brandon King, Gudakesh Motie, Rovman Powell, Sherfane Rutherford, Quentin Sampson, Jayden Seales, Romario Shepherd