ടി20 പരമ്പരയിലെ മൂന്നാം മത്സരത്തി അനായാസ വിജയവുമായി ഇന്ത്യ. 153 റൺസ് നേടിയ ന്യൂസിലാണ്ടിനെതിരെ 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ഇന്നിംഗ്സിലെ ആദ്യ പന്തിൽ സഞ്ജു പുറത്തായെങ്കിലും കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഇന്ത്യ വിജയം കൈവരിച്ചു.
അഭിഷേക് ശര്‍മ്മയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിനൊപ്പം ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും കസറിയപ്പോള്‍ ഇന്ത്യന്‍ വിജയം എളുപ്പത്തിലായി. അഭിഷേക് 20 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 26 പന്തിൽ 57 റൺസും നേടി പുറത്താകാതെ നിന്നു. ഇഷാന് കിഷന് 13 പന്തിൽ 28 റൺസും നേടി.









