സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിയിൽ ഒന്നിക്കാൻ ഐമനും അസ്ഹറും; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഡൽഹിയിലേക്ക്

Newsroom

1000429185


ഐഎസ്എൽ 2025-26 ട്രാൻസ്ഫർ വിൻഡോയിൽ നിർണ്ണായക നീക്കവുമായി സ്‌പോർട്ടിംഗ് ക്ലബ് ഡൽഹി (മുമ്പ് ഹൈദരാബാദ് എഫ്‌സി). കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് റിലീസ് ചെയ്യപ്പെട്ട ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമനെയും മുഹമ്മദ് അസ്ഹറിനെയും ഫ്രീ ട്രാൻസ്ഫറിലൂടെ ഡൽഹി സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ ഇവരുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ കോച്ച് തോമസ് ചോർസുമായുള്ള (Tomasz Tchórz) പുനഃസമാഗമമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഘടകം.


ബ്ലാസ്റ്റേഴ്‌സിൽ 2025-26 സീസൺ വരെ കരാറുണ്ടായിരുന്നെങ്കിലും പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയുടെ പദ്ധതികളിൽ ഇടം ലഭിക്കാത്തതിനെത്തുടർന്നാണ് ഇരുവരും ക്ലബ്ബ് വിട്ടത്. ഡൽഹിയിൽ തങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പരിശീലകന്റെ ഉറപ്പാണ് ഇവരെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.