2026 ഫെബ്രുവരി 15 മുതൽ മാർച്ച് 9 വരെ നടക്കുന്ന നിർണ്ണായകമായ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണുള്ളത്. വിക്കറ്റ് കീപ്പർ ജി. കമലാനി വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയതിനെത്തുടർന്ന് ഉമ ചേത്രിയെ ഏകദിന, ടി20 ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായി തുടരുന്ന ടീമിൽ ഷഫാലി വർമ്മ, ദീപ്തി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങളും ഇടംപിടിച്ചു.
സിഡ്നി, കാൻബറ, അഡ്ലെയ്ഡ് എന്നിവിടങ്ങളിൽ നടക്കുന്ന ടി20 മത്സരങ്ങളോടെയാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ബ്രിസ്ബേണിലും ഹോബാർട്ടിലും ഏകദിന മത്സരങ്ങൾ നടക്കും. പര്യടനത്തിന്റെ ആവേശകരമായ സമാപ്തി പെർത്തിലെ വിക്ക (WACA) ഗ്രൗണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയായിരിക്കും.
India’s Women’s Test squad:
Harmanpreet Kaur (C), Smriti Mandhana (VC) , Shafali Verma, Jemimah Rodrigues, Amanjot Kaur, Richa Ghosh (WK), Uma Chetry (WK), Pratika Rawal, Harleen Deol, Deepti Sharma, Renuka Singh Thakur, Sneh Rana, Kranti Gaud, Vaishnavi Sharma, Sayali Satghare.









