ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. 2023-ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റനായ ധനഞ്ജയ ഡി സിൽവ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. ധനഞ്ജയയ്‌ക്കൊപ്പം ഇടംകൈയ്യൻ സ്പിൻ ഓൾറൗണ്ടറായ ദുനിത് വെല്ലാലഗെയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
വാനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസേ, മഹീഷ് തീക്ഷണ, വെല്ലാലഗെ എന്നിവരടങ്ങുന്ന ശക്തമായ സ്പിൻ നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. പരിക്കേറ്റ ദിൽഷൻ മധുശങ്കയെയും വിശ്രമം അനുവദിച്ച ദുഷ്മന്ത ചമീരയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
പേസ് ബൗളിംഗിൽ അസിത ഫെർണാണ്ടോ, പ്രമോദ് മധുഷൻ, ഇഷാൻ മലിംഗ എന്നിവർക്കൊപ്പം ഓൾറൗണ്ടർ മിലാൻ രത്നായകെയും ടീമിന് കരുത്ത് പകരും.
ചരിത് അസലങ്ക നയിക്കുന്ന ടീമിൽ കുസൽ മെൻഡിസ്, പതും നിസ്സങ്ക, കമിന്ദു മെൻഡിസ് എന്നിവരുൾപ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയുണ്ട്. കൊളംബോയിലെ ഖെട്ടാരാമ സ്റ്റേഡിയത്തിൽ വെച്ച് വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.
Sri Lanka squad
Charith Asalanka (capt.), Pathum Nissanka, Kamil Mishara, Kusal Mendis, Sadeera Samarawickrama, Pavan Rathnayake, Dhananjaya De Silva, Janith Liyanage, Kamindu Mendis, Dunith Wellalage, Wanindu Hasaranga, Jeffrey Vandersay, Maheesh Theekshana, Milan Rathnayake, Asitha Fernando, Pramod Madushan, Eshan Malinga









