സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 2026 സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി കേരളം നാളെ കളത്തിലിറങ്ങുന്നു. ഗ്രൂപ്പ് ബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ശക്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പായ കേരളം, ഇത്തവണ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റിനെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ മത്സരങ്ങളെല്ലാം അസമിലാണ് നടക്കുന്നത്.

സിലാപഥർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നാളെ രാവിലെ 9 മണിക്കാണ് കേരളം-പഞ്ചാബ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ബിയിൽ പഞ്ചാബിന് പുറമെ റെയിൽവേസ്, ഒഡീഷ, മേഘാലയ, സർവീസസ് എന്നീ ടീമുകളെയാണ് കേരളത്തിന് നേരിടാനുള്ളത്. കഴിഞ്ഞ തവണ കൈവിട്ടുപോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ മകച്ച താരങ്ങളുമായാണ് കേരള ടീം എത്തുന്നത്.
കേരളത്തിന്റെ ഫിക്സ്ചറുകൾ (സന്തോഷ് ട്രോഫി 2026):
- ജനുവരി 22 (09:00 AM): പഞ്ചാബ് vs കേരള (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
- ജനുവരി 24 (09:00 AM): കേരള vs റെയിൽവേസ് (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
- ജനുവരി 26 (03:30 PM): കേരള vs ഒഡീഷ (ധാകുഖാന ഫുട്ബോൾ സ്റ്റേഡിയം)
- ജനുവരി 29 (03:30 PM): മേഘാലയ vs കേരള (സിലാപഥർ ഫുട്ബോൾ സ്റ്റേഡിയം)
- ജനുവരി 31: കേരള vs സർവീസസ് (വേദിയും സമയവും പിന്നീട് )








