IPL 2026: വേദികളുടെ ഷോർട്ട്ലിസ്റ്റിൽ തിരുവനന്തപുരവും; തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച ശേഷം ഷെഡ്യൂൾ വരും

Newsroom

Sanju


2026-ലെ ഐപിഎൽ (IPL) സീസണിനായുള്ള തയ്യാറെടുപ്പുകൾ ബിസിസിഐ (BCCI) ഊർജ്ജിതമാക്കിയിരിക്കുകയാണ്. ടൂർണമെന്റിനായി തിരുവനന്തപുരം ഉൾപ്പെടെയുള്ള 18 പ്രധാന വേദികൾ ബിസിസിഐ താൽക്കാലികമായി തിരഞ്ഞെടുത്തു. ഡൽഹി, ലക്നൗ, ധർമ്മശാല, ന്യൂ ചണ്ഡിഗഡ്, ചെന്നൈ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, തിരുവനന്തപുരം, നവി മുംബൈ, വിശാഖപട്ടണം, ഗുവാഹത്തി, ജയ്പൂർ, ബെംഗളൂരു, പൂനെ, റാഞ്ചി, റായ്പൂർ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Resizedimage 2026 01 21 10 08 14 1


കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതിനാലാണ് ഐപിഎൽ മത്സരക്രമം (Full Schedule) ഇതുവരെ പുറത്തുവിടാത്തത്. ജനാധിപത്യ പ്രക്രിയയ്ക്ക് തടസ്സമാകാത്ത രീതിയിൽ മത്സരങ്ങൾ ക്രമീകരിക്കാനാണ് ബിസിസിഐയുടെ തീരുമാനം. നിലവിലെ വിവരങ്ങൾ പ്രകാരം മാർച്ച് 26-ന് ഐപിഎൽ ആരംഭിച്ച് മെയ് 31-ന് അവസാനിക്കും.


തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദികളുടെ പട്ടികയിലുള്ളത് മലയാളി ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.