പരിക്കിനെത്തുടർന്ന് നവീൻ ഉൾ ഹഖ് ടി20 ലോകകപ്പിൽ നിന്ന് പുറത്ത്

Newsroom

Resizedimage 2026 01 16 07 28 46 1


അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടിയായി പേസർ നവീൻ ഉൾ ഹഖ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ലോകകപ്പും 25-കാരനായ താരത്തിന് നഷ്ടമാകും.

നീണ്ടുനിൽക്കുന്ന തോൾ പരിക്ക് മൂലം ഈ മാസം അവസാനം ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുന്നതിനാലാണ് നവീൻ ടീമിൽ നിന്ന് പുറത്തായത്. 2024 ഡിസംബറിന് ശേഷം അഫ്ഗാനിസ്ഥാനായി കളിച്ചിട്ടില്ലാത്ത താരം ഏഷ്യ കപ്പ് 2025-ലും പരിക്കിനെത്തുടർന്ന് പങ്കെടുത്തിരുന്നില്ല.

ലോകകപ്പ് ലക്ഷ്യമിട്ട് വിവിധ ലീഗുകളിൽ കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. നവീന് പകരക്കാരനായി സിയ ഉർ റഹ്മാൻ ഷെരീഫിയെയോ എ.എം. ഗസൻഫറിനെയോ ടീമിലെടുക്കാനാണ് സാധ്യത.