ദ ഹണ്ട്രഡ്: മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിലൂടെ സ്മൃതി മന്ദാന വീണ്ടും ഇംഗ്ലണ്ടിലേക്ക്

Newsroom

Resizedimage 2026 01 16 07 24 27 1


ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ പ്രശസ്തമായ ‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലേക്ക് തിരിച്ചെത്തുന്നു. 2026 സീസണിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായാണ് ഓപ്പണർ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിന്ന താരം ഇത്തവണ നേരിട്ടുള്ള കരാറിലൂടെയാണ് മാഞ്ചസ്റ്റർ ടീമിന്റെ ഭാഗമായത്.

Smriti

ഓസ്‌ട്രേലിയൻ ഇതിഹാസം മെഗ് ലാന്നിംഗ്, ഇംഗ്ലീഷ് താരം സോഫി എക്ലസ്റ്റൺ എന്നിവർക്കൊപ്പം സ്മൃതി കൂടി ചേരുന്നത് സൂപ്പർ ജയന്റ്സിന്റെ ബാറ്റിംഗ് നിരയെ അതിശക്തമാക്കും. വുമൺസ് പ്രീമിയർ ലീഗിൽ (WPL) റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി തകർപ്പൻ ഫോമിൽ തുടരുന്നതിനിടയിലാണ് സ്മൃതിയുടെ ഈ പുതിയ കരാർ വാർത്ത വരുന്നത്.


ദ ഹണ്ട്രഡ് ടൂർണമെന്റിൽ മികച്ച റെക്കോർഡുള്ള താരമാണ് സ്മൃതി മന്ദാന. 2023-ൽ സതേൺ ബ്രേവിനായി കളിച്ച അവർ ടൂർണമെന്റിൽ 500 റൺസ് പിന്നിടുന്ന ആദ്യ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. അന്ന് തുടർച്ചയായി രണ്ട് അർദ്ധസെഞ്ചുറികളും പുറത്താകാതെ 70 റൺസുമടക്കം മികച്ച പ്രകടനമാണ് സ്മൃതി കാഴ്ചവെച്ചത്.

ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായിട്ടാണ് 2026 സീസൺ മത്സരങ്ങൾ നടക്കുക.