മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് സ്പാനിഷ് താരം ജോൺ ടോറൽ പടിയിറങ്ങി

Newsroom

Resizedimage 2026 01 14 20 01 53 1


മുംബൈ സിറ്റി എഫ്‌സിയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ ജോൺ ടോറൽ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ചു. 2026 ജനുവരി 14-നാണ് ഇരുഭാഗവും ചേർന്ന് പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിച്ച വിവരം ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്. 2024-ൽ രണ്ട് വർഷത്തെ കരാറിലായിരുന്നു ടോറൽ മുംബൈയിൽ എത്തിയത്. ആഴ്‌സണൽ, ബാഴ്‌സലോണ യൂത്ത് അക്കാദമികളിലൂടെ വളർന്നുവന്ന ടോറൽ, തന്റെ പരിചയസമ്പത്തും കളിശൈലിയും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഇന്ത്യൻ ഫുട്‌ബോളിൽ ഉടമസ്ഥാവകാശ മാറ്റങ്ങളും ഐഎസ്എൽ ഷെഡ്യൂളിലെ പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പടിയിറക്കം. സിറ്റി ഫുട്‌ബോൾ ഗ്രൂപ്പ് മുംബൈ സിറ്റി എഫ്‌സിയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുകയും ബോളിവുഡ് താരം രൺബീർ കപൂറും ബിമൽ പരേഖും ക്ലബ്ബിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ കൂടെയാണ് ഈ തീരുമാനം. നിരവധി വിദേശ താരങ്ങൾ ആണ് ഐഎസ്എൽ ആരംഭിക്കും മുന്നേ ക്ലബുകൾ വിടുന്നത്.