എഫ്‌സി ഗോവ താരം ഐക്കർ ഗ്വാറോത്‌സേനയും ഇന്ത്യൻ ഫുട്ബോൾ വിട്ടു

Newsroom

Resizedimage 2026 01 14 11 42 28 1


എഫ്‌സി ഗോവയുടെ സ്പാനിഷ് മുന്നേറ്റ താരം ഇക്കർ ഗ്വാറോത്‌സേന ക്ലബ്ബുമായി വേർപിരിഞ്ഞു. 32-കാരനായ താരത്തിന് എഫ്‌സി ഗോവ മാനേജ്‌മെന്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി. ക്ലബ്ബിന്റെ ബാഡ്ജിനോടും ജേഴ്‌സിയോടും അദ്ദേഹം കാണിച്ച അചഞ്ചലമായ പ്രതിബദ്ധതയെയും സമർപ്പണത്തെയും ഔദ്യോഗിക കുറിപ്പിലൂടെ ഗോവ പ്രശംസിച്ചു.

കഴിഞ്ഞ സീസണിൽ വീണ്ടും ടീമിലെത്തിയ താരം 2025-26 സീസൺ വരെ കരാർ നീട്ടിയിരുന്നെങ്കിലും ഇപ്പോൾ ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും എഫ്‌സി ഗോവയ്ക്കായി നിർണ്ണായക ഗോളുകൾ നേടിയ ഗ്വാറോത്‌സേന ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. അദ്ദേഹത്തിന്റെ നേതൃപാടവം ടീമിന് വലിയ കരുത്താണ് നൽകിയിരുന്നത്. ഐ എസ് എൽ പ്രതിസന്ധിയാണ് താരത്തെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.