ഐ.പി.എൽ 2026: RCB-യുടെ ഹോം മത്സരങ്ങൾ നവി മുംബൈയിലേക്കും റായ്‌പൂരിലേക്കും മാറ്റി

Newsroom

Resizedimage 2026 01 13 10 27 16 1


ഐ.പി.എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) ഹോം മത്സരങ്ങൾ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം നവി മുംബൈയിലും റായ്‌പൂരിലുമായി നടക്കും. റിപ്പോർട്ടുകൾ പ്രകാരം, ആർ.സി.ബി തങ്ങളുടെ അഞ്ച് ഹോം മത്സരങ്ങൾ നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലും രണ്ട് മത്സരങ്ങൾ റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലുമായിരിക്കും കളിക്കുക.

RCB IPL

കഴിഞ്ഞ വർഷം ഐ.പി.എൽ കിരീട വിജയത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച ദാരുണമായ സംഭവത്തെത്തുടർന്നാണ് ഈ മാറ്റം. സുരക്ഷാ കാരണങ്ങളാലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഒഴിവാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

55,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഡി.വൈ പാട്ടീൽ സ്റ്റേഡിയം മുമ്പ് ഐ.പി.എൽ ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള മികച്ച വേദിയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരമായി പൂനെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ മുംബൈയും റായ്‌പൂരും തിരഞ്ഞെടുക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി, ആരാധകരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ കടുത്ത തീരുമാനമെടുത്തത്.