എഫ് എ കപ്പിലെ നാലാം റൗണ്ട് മത്സരങ്ങൾ തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച മക്ലെസ്ഫീൽഡ് എഫ്.സിക്ക് എഫ്‌എ കപ്പ് നാലാം റൗണ്ടിലും പ്രീമിയർ ലീഗ് എതിരാളികൾ ആണ്. ജനുവരി 12-ന് നടന്ന നറുക്കെടുപ്പിൽ ബ്രെന്റ്ഫോർഡിനെയാണ് മക്ലെസ്ഫീൽഡിന് എതിരാളികളായി ലഭിച്ചത്.

ഫെബ്രുവരി 13 മുതൽ 16 വരെയുള്ള ദിവസങ്ങളിലായി മക്ലെസ്ഫീൽഡിന്റെ തട്ടകമായ മോസ് റോസിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. ഇംഗ്ലീഷ് ഫുട്ബോൾ പിരമിഡിൽ പാലസിനേക്കാൾ 117 സ്ഥാനങ്ങൾ താഴെയുള്ള മക്ലെസ്ഫീൽഡ്, അവരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. വെയ്ൻ റൂണിയുടെ സഹോദരനായ ജോൺ റൂണി പരിശീലിപ്പിക്കുന്ന ഈ ആറാം ഡിവിഷൻ ക്ലബ്ബ്, പ്രീമിയർ ലീഗിലെ വമ്പന്മാരെ വീണ്ടും നേരിടാൻ ലഭിച്ച അവസരത്തെ വലിയ ആവേശത്തോടെയാണ് കാണുന്നത്.
മറ്റ് പ്രധാന മത്സരങ്ങളിൽ ആഴ്സണൽ വിഗാൻ അത്‌ലറ്റിക്കിനെയും, ചെൽസി ഹൾ സിറ്റിയെയും നേരിടും. ഏക പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടും. ടോട്ടനത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പോലുള്ള പ്രമുഖർ ഇതിനോടകം ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്.
FA Cup Fourth Round Draw:
- Liverpool v Brighton
- Stoke v Fulham
- Oxford v Sunderland
- Southampton v Leicester
- Wrexham v Ipswich
- Arsenal v Wigan
- Hull v Chelsea
- Burton v West Ham
- Burnley v Mansfield
- Norwich v West Brom
- Port Vale v Bristol City
- Grimsby v Wolves
- Aston Villa v Newcastle
- Manchester City v Salford or Swindon
- Macclesfield v Brentford
- Birmingham v Leeds









