കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ടതിൽ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി രോഷാകുലനായി. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) നോഖാലി എക്സ്പ്രസിന് വേണ്ടി കളിക്കുന്ന നബി, മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നേരെയാണ് ശക്തമായി പ്രതികരിച്ചത്.

രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും മുസ്തഫിസുർ ഐ.പി.എല്ലിൽ നിന്ന് പുറത്തായതിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നബി പറഞ്ഞു. മുസ്തഫിസുർ മികച്ച ബൗളറാണെന്ന് തനിക്കറിയാമെന്നും എന്നാൽ തന്റെ ക്രിക്കറ്റുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം കെ.കെ.ആർ മുസ്തഫിസുറിനെ ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 2026-ലെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് നബിയെ ചൊടിപ്പിച്ചത്.
Respect for Nabi & Afghanistan +9999 📈
— Jara (@JARA_Memer) January 12, 2026
Afghan cricketer Md. Nabi, who is currently playing in the Bangladesh Premier League (BPL), was asked about Mustafizur Rahman being released from the IPL.
Nabi got angry and refused to comment on the matter. 😡🤬
🇮🇳 🩷 🇦🇫 pic.twitter.com/FoRFkPwpMy









