തന്നെ ഒരു ഓൾറൗണ്ടറായി വളർത്തിയെടുക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത് – ഹർഷിത് റാണ

Newsroom

Resizedimage 2026 01 12 09 24 02 1


ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഓൾറൗണ്ടർ റോളിലേക്ക് സ്വയം പാകപ്പെടുകയാണെന്ന് യുവതാരം ഹർഷിത് റാണ വെളിപ്പെടുത്തി. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ നിർണ്ണായക പ്രകടനത്തിന് പിന്നാലെയാണ് താരം തന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

മത്സരത്തിൽ ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ റാണ, ബാറ്റിംഗിലും കരുത്ത് തെളിയിച്ചിരുന്നു. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ പതറിയപ്പോൾ 23 പന്തിൽ 29 റൺസ് നേടി റാണ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു.

തന്നെ ഒരു ഓൾറൗണ്ടറായി വളർത്തിയെടുക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്നും ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി ടീമിനായി സ്ഥിരമായി 30-40 റൺസ് സംഭാവന ചെയ്യാനാണ് താൻ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്‌സിൽ ബാറ്റിംഗിനായി കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും സീനിയർ താരങ്ങൾ നൽകുന്ന ആത്മവിശ്വാസം വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.