ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യക്ക് മുന്നിൽ 301 എന്ന വിജയലക്ഷ്യം വെച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 300/8 റൺസ് ആണ് എടുത്തത്. ന്യൂസിലൻഡിന് ഓപ്പണർമാരായാ കോൺവേയും നിക്കൊളസും ചേർന്ന് നല്ല തുടക്കം നൽകി.

കോൺവേ 56 റൺസും ഹെൻറി നിക്കോൾസ് 62 റൺസും എടുത്തു. എന്നാൽ ഇരുവരെയും പുറത്താക്കൊ ഹർഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ നൽകി. പിന്നാലെ 12 റൺസ് എടുത്ത വിൽ യംഗിനെ സിറാജും പുറത്താക്കി.
ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ, ബ്രേസ്വെൽ എന്നിവർക്ക് വലിയ സ്കോർ നേടാൻ ആയില്ല. ശ്രേയസ് അയ്യറിന്റെ മികച്ച ഒരു ത്രോ ആണ് ബ്രേസ്വെലിന്റെ വിക്കറ്റ് നേടിക്കൊടുത്തത്. ഒരു ഭാഗത്ത് മിച്ചൽ ഉറച്ച് നിന്നത് ന്യൂസിലൻഡിന്റെ ഇന്നിംഗ്സിന് കരുത്തായി. മിച്ചൽ 71 പന്തിൽ 84 റൺസ് എടുത്തു.
അവസാനം ക്രിസ്റ്റ്യൻ ക്ലാർകിന്റെ 17 പന്തിൽ 24 റൺസ് ന്യൂസിലൻഡിനെ 300 എന്ന മാന്യമായ സ്കോറിലേക്ക് എത്തിച്ചു. ഇന്ത്യക്ക് ആയി സിറാജ്, ഹാർഷിത റാണ, പ്രസീദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.









