ടാമി എബ്രഹാമിനെ തിരികെയെത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമം

Newsroom

Resizedimage 2026 01 11 13 21 51 1


ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ടാമി എബ്രഹാമിനെ വീണ്ടും ടീമിലെത്തിക്കാൻ ആസ്റ്റൺ വില്ല നീക്കം നടത്തുന്നു. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മുന്നേറാൻ മുന്നേറ്റ നിരയുടെ കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ല ഈ നീക്കം നടത്തുന്നത്. നിലവിൽ റോമയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബെസിക്താസിനായി കളിക്കുന്ന ഈ 28-കാരൻ, സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 3 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ്.

1000409052


ടീമിലെ പ്രധാന സ്ട്രൈക്കർ ഒല്ലി വാട്ട്കിൻസ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതാണ് (29 മത്സരങ്ങളിൽ 7 ഗോൾ) ടാമിയെ തിരികെ കൊണ്ടുവരാൻ വില്ലയെ പ്രേരിപ്പിക്കുന്നത്. 2018-19 സീസണിൽ ലോണിൽ ആസ്റ്റൺ വില്ലയ്ക്കായി കളിച്ചിട്ടുള്ള ടാമി, അന്ന് 26 ഗോളുകൾ നേടി ടീമിനെ പ്രീമിയർ ലീഗിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.


എങ്കിലും ഈ ട്രാൻസ്ഫർ അത്ര എളുപ്പമല്ല. നിലവിൽ ബെസിക്താസുമായുള്ള ലോൺ കരാറും താരത്തിന്റെ ഉയർന്ന ശമ്പളവും (ആഴ്ചയിൽ 1.15 ലക്ഷം പൗണ്ട്) ചർച്ചകൾക്ക് തടസ്സമായേക്കാം.