ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താൽക്കാലിക പരിശീലകൻ ഡാരൻ ഫ്ലെക്ചറിന് കീഴിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബെഞ്ചമിൻ ഷെസ്കോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ ബേർൺലിക്ക് എതിരെ 2-2 എന്ന സ്കോറിന് ആണ് യുണൈറ്റഡ് സമനില വഴങ്ങിയത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ഹെവന്റെ സെൽഫ് ഗോളിൽ ബേർൺലി മത്സരത്തിൽ മുന്നിൽ എത്തി. എന്നാൽ തുടർന്ന് സമനിലക്ക് ആയി നന്നായി ആക്രമിച്ചു ആണ് യുണൈറ്റഡ് കളിച്ചത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ പരിക്കിൽ നിന്നു തിരിച്ചെത്തിയ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ഷെസ്കോ യുണൈറ്റഡിന് സമനില ഗോൾ സമ്മാനിച്ചു.

ഒക്ടോബറിന് ശേഷം താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് 10 മിനിറ്റിനുള്ളിൽ ഡോർഗുവിന്റെ മികച്ച പാസിൽ നിന്നു വോളിയിലിലൂടെ ഷെസ്കോ യുണൈറ്റഡിന് മുൻതൂക്കവും സമ്മാനിച്ചു. എന്നാൽ 66 മത്തെ മിനിറ്റിൽ ജെയ്ഡൻ ആന്റണിയുടെ മികച്ച ഗോൾ യുണൈറ്റഡ് വിജയം തടയുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ കളത്തിൽ ഇറങ്ങിയ 18 കാരനായ മുന്നേറ്റനിര താരം ഷെ ലേസി യുണൈറ്റഡിന് പ്രതീക്ഷ നൽകി. താരത്തിന്റെ ഒരു ബാറിൽ തട്ടി മടങ്ങിയപ്പോൾ അവസാന നിമിഷത്തെ ഷോട്ട് ഗോൾ ആവാത്തത് നിർഭാഗ്യം കൊണ്ടായിരുന്നു. നിലവിൽ ലീഗിൽ യുണൈറ്റഡ് ഏഴാം സ്ഥാനത്തും 12 കളികളിൽ നിന്നു ജയം അറിയാത്ത ബേർൺലി 19 സ്ഥാനത്തും ആണ്.









