തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സണ്ടർലാന്റ്, ചെൽസി ടീമുകൾക്ക് എതിരെ സമനില വഴങ്ങിയ അവർ ഇന്ന് ബ്രൈറ്റണിനു എതിരെ 1-1 നു സമനില വഴങ്ങുക ആയിരുന്നു. ഒരുപാട് അവസരങ്ങൾ ഇരു ടീമുകൾക്കും കിട്ടിയ മത്സരത്തിൽ വിജയം മാത്രം നേടാൻ ഇരു ടീമുകൾക്കും പറ്റിയില്ല. മത്സരത്തിൽ 41 മത്തെ മിനിറ്റിൽ ഡോകുവിനെ ഗോമസ് വീഴ്ത്തിയതിന് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് പെനാൽട്ടി ലക്ഷ്യം കണ്ട ഹാളണ്ട് മൂന്നു മത്സരങ്ങൾക്ക് ശേഷം ഗോൾ നേടുക ആയിരുന്നു. സീസണിൽ താരത്തിന്റെ 20 മത്തെ ഗോളും സിറ്റിക്ക് ആയുള്ള 150 മത്തെ ഗോളും ആയിരുന്നു.

എന്നാൽ പതറാതെ കളിച്ച ബ്രൈറ്റൺ സിറ്റിക്ക് പ്രശ്നങ്ങൾ സമ്മാനിച്ചു കൊണ്ടിരുന്നു. 60 മത്തെ മിനിറ്റിൽ രണ്ടാം പകുതിയിൽ അയാരിയുടെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ മിറ്റോമ സിറ്റിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. തുടർന്ന് ബ്രൈറ്റണിന്റെ അബദ്ധത്തിൽ നിന്നു വിജയ ഗോൾ നേടാൻ ലഭിച്ച സുവർണാവസരം ഹാളണ്ട് പാഴാക്കുന്നത് ആരാധകർ അവിശ്വസനീയമായാണ് കണ്ടിരുന്നത്. ബ്രൈറ്റൺ പ്രതിരോധത്തിൽ വാൻ ഹകെ അടക്കമുള്ള താരങ്ങളുടെ പ്രകടങ്ങൾ നിർണായകമായി. നിലവിൽ കിരീടപോരാട്ടത്തിൽ ഒരു മത്സരം അധികം കളിച്ച സിറ്റി ആഴ്‌സണലിനെക്കാൾ 5 പോയിന്റുകൾ പിറകിലാണ്.