ആഷസിലെ സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 166/2 എന്ന നിലയിൽ. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 384 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി 91 റൺസുമായി ട്രാവിസ് ഹെഡും 1 റൺസുമായി മൈക്കൽ നീസറുമാണ് ക്രീസിലുള്ളത്.
ജേക്ക് വെതറാള്‍ഡ് (21) , മാര്‍നസ് ലാബൂഷാനെ (48) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇരു വിക്കറ്റുകളും നേടിയത് ബെന്‍ സ്റ്റോക്സ് ആണ്.

ജോ റൂട്ട് 160 റൺസ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 84 റൺസും ജാമി സ്മിത്ത്(46), വിൽ ജാക്സ് (27) എന്നിവരാണ് ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്കായി മൈക്കൽ നീസര്‍ നാലും സ്കോട് ബോളണ്ട്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍









