സിഡ്നിയിൽ ശതകവുമായി ജോ റൂട്ട്, ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

Sports Correspondent

Joe Root ജോ റൂട്ട്

സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 336/6 എന്ന മികച്ച നിലയിൽ. 138 റൺസുമായി ജോ റൂട്ടും 3 റൺസുമായി വിൽ ജാക്സുമാണ് ക്രീസിലുള്ളത്. ഹാരി ബ്രൂക്ക് 84 റൺസും ജാമി സ്മിത്ത് 46 റൺസും നേടി ഇംഗ്ലണ്ടിനായി മികവ് പുലര്‍ത്തി.

തന്റെ 41ാം ടെസ്റ്റ് ശതകം നേടിയ റൂട്ട് ഈ ആഷസ് പരമ്പരയിലെ രണ്ടാം ശതകം കൂടിയാണ് നേടിയിരിക്കുന്നത്. ഇന്നലെ മഴ കാരം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് 211/3 എന്ന നിലയിലായിരുന്നു. 72 റൺസുമായി റൂട്ടും 78 റൺസ് നേടിയ ഹാരി ബ്രൂക്കുമായിരുന്നു ക്രീസിൽ.

169 റൺസാണ് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ബ്രൂക്കിനെ ബോളണ്ട് പുറത്താക്കിയപ്പോള്‍ ഏതാനും ഓവറുകള്‍ക്കപ്പുറം ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. ഇതോടെ 229/5 എന്ന നിലയിലേക്ക് വീണ ടീമിനെ റൂട്ട് – ജാമി സ്മിത്ത് കൂട്ടുകെട്ട് 94 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.