അനായാസ വിജയവുമായി എംഐ എമിറൈറ്റ്സ് ഫൈനലിലേക്ക്

Sports Correspondent

Tom Banton ടോം ബാന്റൺ എംഐ എമിറൈറ്റ്സ്

ഐഎൽടി20യുടെ ഫൈനലില്‍ കടന്ന് എംഐ എമിറൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറിൽ 8 വിക്കറ്റ് വിജയം ആണ് എമിറൈറ്റ്സ് അബു ദാബി നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അബു ദാബി 120/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ** ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ എംഐ ഈ ലക്ഷ്യം മറികടന്നു. ഡെസേര്‍ട് വൈപേഴ്സ് ആണ് ഫൈനലില്‍ എംഐ എമിറൈറ്റ്സിന്റെ എതിരാളികള്‍.

തുടക്കത്തിൽ വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമായെങ്കിലും ടോം ബാന്റണും ഷാക്കിബ് അൽ ഹസനും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് എമിറൈറ്റ്സിനെ വിജയത്തിലേക്ക് നയിച്ചു. 53 പന്തിൽ നിന്ന് 82 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 24 പന്തിൽ 38 റൺസ് നേടിയ ഷാക്കിബ് അൽ ഹസന്‍ പുറത്തായതോടെ ആണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.