ഐഎൽടി20യിൽ ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ അബു ദാബി നൈറ്റ് റൈഡേഴ്സിന് നേടാനായത്. വെറും 120 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് എംഐ എമിറേറ്റ്സിനെതിരെ ഈ സ്കോര്‍ ടീം നേടിയത്. ടോം നേടി എമിറൈറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
50 റൺസുമായി പുറത്താകാതെ നിന്ന അലിഷാന്‍ ഷറഫു ആണ് നൈറ്റ് റൈഡേഴ്സിന്റെ ടോപ് സ്കോറര്‍. അലക്സ് ഹെയിൽസ് 29 റൺസ് നേടി. എമിറേറ്റ്സ് ബൗളിംഗിൽ അള്ള ഗസന്‍ഫര്‍ മൂന്നും ഫസൽഹഖ് ഫറൂഖിയും മുഹമ്മദ് റോഹിദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി.









