സുനിൽ നരൈന്റെ മികവിൽ എലിമിനേറ്ററിൽ വിജയം കുറിച്ച് അബു ദാബി നൈറ്റ് റൈഡേഴ്സ്

Sports Correspondent

Sunil Narine സുനിൽ നരൈന്‍

ഐഎൽടി20യുടെ എലിമിനേറ്ററിൽ വിജയം കുറിച്ച് അബു ദാബി നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ദുബായ് ക്യാപിറ്റൽസിനെതിരെ 50 റൺസ് വിജയം ആണ് നൈറ്റ് റൈഡേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 158/7 എന്ന സ്കോര്‍ മാത്രമാണ് നേടിയതെങ്കിലും 16.2 ഓവറിൽ ക്യാപിറ്റൽസിനെ 108 റൺസിന് എറിഞ്ഞൊതുക്കി 50 റൺസിന്റെ വിജയം ആണ് അബു ദാബി നൈറ്റ് റൈഡേഴ്സ് നേടിയത്.

ബാറ്റിംഗിൽ മൈക്കൽ പെപ്പര്‍ 49 പന്തിൽ 72 റൺസും ഫിൽ സാള്‍ട്ട് 43 റൺസും നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജേസൺ ഹോള്‍ഡര്‍ 11 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു. ക്യാപിറ്റൽസിന് വേണ്ടി നബി 3 വിക്കറ്റ് നേടി.

സുനിൽ നരൈന്റെ മാന്ത്രിക സ്പെല്ലാണ് നൈറ്റ് റൈഡേഴ്സിന് ആധികാരിക ജയം നേടിക്കൊടുത്തത്. 12 റൺസ് മാത്രം വിട്ട് നൽകി താരം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസൺ ഹോള്‍ഡറും ലിയാം ലിവിംഗ്സ്റ്റണും മൂന്ന് വീതം വിക്കറ്റ് നേടി നൈറ്റ് റൈഡേഴ്സ് നിരയിൽ തിളങ്ങി. 27 റൺസ് നേടിയ ക്യാപിറ്റൽസ് നായകന്‍ മൊഹമ്മദ് നബിയാണ് ദുബായ് ക്യാപിറ്റൽസ് നിരയിലെ ടോപ് സ്കോറര്‍