ഇന്ന് ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ഒന്നാം നമ്പര്‍ താരം ആണ് പാക്കിസ്ഥാന്റെ സൈയിം അയൂബ്. ഓപ്പണിംഗ് താരമായിരുന്ന അയൂബ് പിന്നീട് ബൗളിംഗിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഓള്‍റൗണ്ടറായി മാറുകയായിരുന്നു.
താന്‍ ക്ലബ് ക്രിക്കറ്റിൽ ചെറിയ തോതിൽ ബൗളിംഗ് ചെയ്യുമായിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തിയ തന്നെ പേഷ്വാര്‍ ഫ്രാഞ്ചൈസി ഏറെ സഹായിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ടീമിലെത്തിയ ശേഷം അവിടുത്തെ കോച്ചുമാരും തന്നെ ടെക്നിക്കലായും ടാക്ടിക്കലായും മെച്ചപ്പെട്ട ബൗളറാകുവാന്‍ സഹായിച്ചിട്ടുണ്ടെന്നും അയൂബ് സൂചിപ്പിച്ചു.

എന്നാൽ സത്യസന്ധമായി പറയുകയാണെങ്കിൽ താന്‍ ഒരിക്കലും ഇത്രയും മെച്ചപ്പെട്ട ബൗളിംഗ് ഫിഗര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനുള്ള എല്ലാ ഖ്യാതിയും തന്നോടൊപ്പം പ്രവര്‍ത്തിച്ച കോച്ചുമാര്‍ക്കുള്ളതാണെന്നും താരം കൂട്ടിചേര്‍ത്തു.









