പെപ് ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റി മരെസ്കയെ പകരം എത്തിക്കും

Newsroom

Resizedimage 2026 01 01 22 47 08 1


മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി പരിശീലകനായി എൻസോ മാരെസ്കയെ ക്ലബ്ബ് അധികൃതർ സജീവമായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ശൈലിയോട് അങ്ങേയറ്റം ചേർന്നുനിൽക്കുന്ന തന്ത്രങ്ങളും സിറ്റി ക്ലബുമായുള്ള പരിചയവുമാണ് മാരെസ്കയെ ഈ സ്ഥാനത്തേക്ക് പ്രിയങ്കരനാക്കുന്നത്.

1000400484

എന്നാൽ, ഗ്വാർഡിയോള ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ മാത്രം പരിഗണിക്കേണ്ട ഒരു ദീർഘകാല പ്ലാനായിട്ടാണ് സിറ്റി മാനേജ്‌മെന്റ് ഇതിനെ കാണുന്നത്. നിലവിൽ ഗ്വാർഡിയോള ഈ സീസൺ അവസാനം ക്ലബ് വിടുമോ എന്നത് വ്യക്തമല്ല. പെപ് തുടരും എന്നാണ് സിറ്റി ആരാധകർ വിശ്വസിക്കുന്നത്.

ഭാവിയിൽ ഗ്വാർഡിയോള സ്ഥാനമൊഴിയുന്ന സാഹചര്യം വന്നാൽ പകരക്കാരുടെ പട്ടികയിൽ മാരെസ്കയ്ക്കാണ് മുൻഗണന. ഗ്വാർഡിയോളയോട് വലിയ ബഹുമാനം പുലർത്തുന്ന മാരെസ്ക, ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇന്ന് ചെൽസി മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങൾ കാരണം മരെസ്ക തന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു‌