സിഡ്നിയിൽ സ്പിന്നര്‍മാര്‍ക്ക് പിച്ചിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ – ടോഡ് മര്‍ഫി

Sports Correspondent

Todd Murphy ടോഡ് മര്‍ഫി

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ സ്പിന്നര്‍മാര്‍ക്ക് പിച്ചിൽ നിന്ന് നേട്ടം കൊയ്യാനാകുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ ഓഫ് സ്പിന്നര്‍ ടോഡ് മര്‍ഫി. പരമ്പരയിൽ ഇതുവരെ പേസര്‍മാര്‍ തന്നെയാണ് വിക്കറ്റ് വേട്ടയിൽ മുന്നിലെങ്കിലും പൊതുവേ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്പിന്നര്‍മാര്‍ക്കും സാധ്യതയുണ്ടെന്നാണ് താരം പറയുന്നത്.

ഓസ്ട്രേലിയയുടെ ഓഫ് സ്പിന്നര്‍ നഥാന്‍ ലയൺ പരിക്ക് കാരണം സിഡ്നി ടെസ്റ്റിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഓസ്ട്രേലിയ ടോഡ് മര്‍ഫിയ്ക്ക് അവസരം നൽകുവാന്‍ സാധ്യതയുണ്ട്. 7 ടെസ്റ്റിൽ നിന്ന് 22 വിക്കറ്റ് നേടിയിട്ടുള്ള മര്‍ഫി ഗോളിൽ ഫെബ്രുവരി 2025ലാണ് ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ചത്.

ഇംഗ്ലണ്ട് ഇതുവരെ തങ്ങളുടെ മുന്‍ നിര സ്പിന്നര്‍ ഷൊയൈബ് ബഷീറിന് പരമ്പരയിൽ അവസരം നൽകിയിട്ടില്ല എന്നതും പരമ്പരയിലെ പിച്ചുകളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഓസ്ട്രേലിയന്‍ നിരയിലാകട്ടേ നഥാന്‍ ലയൺ മാത്രമാണ് ഏതാനും ഓവറുകള്‍ ഇതുവരെ എറിഞ്ഞിരിക്കുന്നത്.