2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലാണെങ്കിലും സൂപ്പർ പേസർ ജോഫ്ര ആർച്ചറെ ടീമിൽ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ കാര്യം. ആർച്ചറിനൊപ്പം യുവ പേസർ ജോഷ് ടങ്ങും ആദ്യമായി ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ടീമിൽ ഇടംപിടിച്ചു.
ഫെബ്രുവരി 8-ന് മുംബൈയിൽ നേപ്പാളിനെതിരെയാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
നിലവിൽ ബാർബഡോസിൽ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ആർച്ചർ, ലോകകപ്പിന് മുൻപായി ഇന്ത്യയിൽ വെച്ച് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ആഷസ് പരമ്പരയിലും ‘ദ ഹണ്ട്രഡ്’ ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ജോഷ് ടങ്ങിന് ടീമിലേക്കുള്ള വഴി തുറന്നത്.
ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ വിക്കറ്റ് വീഴ്ത്താൻ ടങ്ങിന്റെ വേഗതയും ബൗൺസും സഹായിക്കുമെന്ന് പരിശീലകൻ ബ്രണ്ടൻ മക്കല്ലവും നായകൻ ഹാരി ബ്രൂക്കും വിശ്വസിക്കുന്നു. അതേസമയം, മോശം ഫോമിനെത്തുടർന്ന് സക്കീബ് മഹ്മൂദ്, ജാമി സ്മിത്ത്, ജോർദാൻ കോക്സ് എന്നിവരെ ലോകകപ്പ് ടീമിൽ നിന്നും ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കി.
ലോകകപ്പിന് മുന്നോടിയായി ജനുവരി 22 മുതൽ ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.
England squad for Sri Lanka T20Is and provisional squad for T20 World Cup
Harry Brook (capt), Rehan Ahmed, Jofra Archer (World Cup only), Tom Banton, Jacob Bethell, Jos Buttler, Brydon Carse (Sri Lanka tour only), Sam Curran, Liam Dawson, Ben Duckett, Will Jacks, Jamie Overton, Adil Rashid, Phil Salt, Josh Tongue, Luke Wood
England ODI squad for Sri Lanka tour
Harry Brook (capt), Rehan Ahmed, Tom Banton, Jacob Bethell, Jos Buttler, Brydon Carse, Zak Crawley, Sam Curran, Liam Dawson, Ben Duckett, Will Jacks, Jamie Overton, Adil Rashid, Joe Root, Luke Wood









