വനിതാ പ്രീമിയർ ലീഗിലെ (WPL) നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ പരിശീലക നിര ശക്തമാക്കുന്നു. 2026 സീസണിലേക്ക് മുന്നോടിയായി മുൻ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ക്രിസ്റ്റൻ ബീംസിനെ ടീമിന്റെ സ്പിൻ ബോളിംഗ് പരിശീലകയായി നിയമിച്ചു. 41-കാരിയായ ബീംസ്, 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഓസ്ട്രേലിയയ്ക്കായി ഒരു ടെസ്റ്റും 30 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഹെഡ് കോച്ച് ലിസ കെയ്റ്റ്ലി നയിക്കുന്ന മുംബൈയുടെ ശക്തമായ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായാണ് ബീംസ് എത്തുന്നത്. ഇതിഹാസ താരം ജുലൻ ഗോസ്വാമി (ബോളിംഗ് കോച്ച്), ദേവിക പൽഷിക്കർ (ബാറ്റിംഗ് കോച്ച്), നിക്കോൾ ബോൾട്ടൺ (ഫീൽഡിംഗ് കോച്ച്) എന്നിവരടങ്ങുന്ന പരിശീലക സംഘത്തിന് ബീംസിന്റെ വരവ് കൂടുതൽ കരുത്ത് പകരും. ബിബിഎൽ (WBBL), ദ ഹണ്ട്രഡ്, ഓസ്ട്രേലിയ അണ്ടർ-19 ടീം എന്നിവർക്കൊപ്പം പ്രവർത്തിച്ച മികച്ച പരിശീലന പരിചയവുമായാണ് ക്രിസ്റ്റൻ ബീംസ് ഇന്ത്യയിലെത്തുന്നത്.









