ചെന്നൈയിൻ ക്യാപ്റ്റൻ കംബോഡിയൻ ലീഗിലേക്ക് മാറി

Newsroom

Resizedimage 2025 12 29 17 27 00 1


ചെന്നൈയിൻ എഫ്‌സിയുടെ മുൻ നായകൻ കോണർ ഷീൽഡ്‌സ് കംബോഡിയൻ പ്രീമിയർ ലീഗിലേക്ക്. കംബോഡിയൻ ചാമ്പ്യന്മാരായ പ്രീഹാ ഖാൻ റീച്ച് സ്വേ റീങ് (Preah Khan Reach Svay Rieng) എഫ്‌സിയുമായാണ് താരം കരാറൊപ്പിട്ടത്. 2026 മെയ് വരെയാണ് സ്കോട്ടിഷ് ഫോർവേഡായ ഷീൽഡ്‌സിന്റെ കരാർ.

1000396646

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്ട്രൈക്കർ ക്വാമെ പെപ്രയും നിലവിൽ ഇതേ ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്.
2024-25 ഐഎസ്എൽ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി ഏറ്റവും കൂടുതൽ അവസരങ്ങൾ (76 chances) സൃഷ്ടിച്ച താരമായിരുന്നു ഷീൽഡ്‌സ്. രണ്ട് സീസണുകളിൽ ചെന്നൈയിനായി മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം ജൂണിലാണ് ക്ലബ്ബുമായി പിരിഞ്ഞത്. ലീഗിൽ വ്യക്തത ഇല്ലാത്താതിനാൽ ക്ലബ് പുതിയ കരാർ നൽകിയുരുന്നില്ല.

ഐഎസ്എൽ 2025-26 സീസണുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളും മത്സരക്രമങ്ങളിലെ മാറ്റങ്ങളുമാണ് പ്രമുഖ വിദേശ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്.


കംബോഡിയൻ ലീഗിൽ ക്വാമെ പെപ്ര ഇതിനകം തന്നെ മികച്ച ഫോമിലാണ്. സൂപ്പർ കപ്പ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച പെപ്രയ്‌ക്കൊപ്പം ഷീൽഡ്‌സ് കൂടി ചേരുന്നതോടെ സ്വേ റീങ് എഫ്‌സിയുടെ ആക്രമണ നിര കൂടുതൽ ശക്തമാകും.