2026 ജനുവരി 5 മുതൽ 10 വരെ ദിയുവിൽ (Diu) വെച്ച് നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിനായുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ (KFA) സംഘടിപ്പിക്കുന്ന ഈ ട്രയൽസ് 2025 ഡിസംബർ 28-ന് രാവിലെ 7:30-ന് ആലപ്പുഴ തുമ്പോളി ബീച്ചിൽ വെച്ച് നടക്കും.
താല്പര്യമുള്ള താരങ്ങൾ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് കെഎഫ്എ അറിയിച്ചു. കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റിൽ കേരളമായിരുന്നു ചാമ്പ്യന്മാർ എന്നതിനാൽ ഇത്തവണ കിരീടം നിലനിർത്താൻ കരുത്തുറ്റ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം.









