ഇന്ത്യൻ ഫുട്ബോളിനോട് വിടപറഞ്ഞ് എഫ് സി ഗോവൻ താരം ബോർഹ ഹെരേര

Newsroom

Resizedimage 2025 12 26 12 34 32 1


എഫ്‌സി ഗോവയുടെ സ്പാനിഷ് മധ്യനിര താരം ബോർഹ ഹെരേര ക്ലബ്ബ് വിടുന്നു. ജനുവരി ഒന്നിന് ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ, താൻ ക്ലബ്ബ് വിടുകയാണെന്ന വിവരം താരം സഹതാരങ്ങളെ അറിയിച്ചു. 32-കാരനായ ബോർഹ ഗോവയുടെ കുപ്പായത്തിൽ ഇനി ഉണ്ടാകില്ല എന്ന് ഇതോടെ ഉറപ്പായി.

1000392888

2024-ൽ ലോൺ വ്യവസ്ഥയിൽ ക്ലബ്ബിലെത്തിയ താരം പിന്നീട് സ്ഥിരമായ കരാറിലേക്ക് മാറുകയായിരുന്നു. 2026 വരെ ക്ലബ്ബ് താരത്തിന്റെ കരാർ നീട്ടിയിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ഈ പിന്മാറ്റം. ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധിയാണ് താരത്തെ ഈ തീരുമാനത്തിൽ എത്തിച്ചത്.


എഫ്‌സി ഗോവയുടെ സമീപകാലത്തെ പല വിജയങ്ങളിലും നിർണ്ണായക പങ്കുവഹിച്ച താരമാണ് ബോർഹ. ഇക്കഴിഞ്ഞ സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരായ ഹാട്രിക് ഉൾപ്പെടെയുള്ള പ്രകടനങ്ങൾ ആരാധകർക്ക് മറക്കാനാവില്ല. ഗോവയ്ക്കായി ഐഎസ്എല്ലിലും സൂപ്പർ കപ്പിലുമായി നിരവധി ഗോളുകളും അസിസ്റ്റുകളും താരം സംഭാവന ചെയ്തിട്ടുണ്ട്. 2025-ലെ സൂപ്പർ കപ്പ് കിരീടം ഗോവയ്ക്ക് നേടിക്കൊടുക്കുന്നതിലും ബോർഹയുടെ മധ്യനിരയിലെ പ്രകടനം വലിയ പങ്കുവഹിച്ചു.