വിജയ് ഹസാരെ ട്രോഫി: ജാർഖണ്ഡിനെ ഇഷാൻ കിഷൻ നയിക്കും; ടീം പ്രഖ്യാപിച്ചു

Newsroom

Resizedimage 2025 12 18 20 29 18 1


സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) ജാർഖണ്ഡിനെ കന്നി കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും ഇഷാൻ കിഷൻ ടീമിനെ നയിക്കും. ടൂർണമെന്റിനുള്ള 20 അംഗ ജാർഖണ്ഡ് ടീമിനെ ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (JSCA) പ്രഖ്യാപിച്ചു. മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയ്ക്കെതിരെ 45 പന്തിൽ സെഞ്ചുറി നേടി തിളങ്ങിയ ഇഷാൻ, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കുമാർ കുശാഗ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.


ഡിസംബർ 24-ന് അഹമ്മദാബാദിൽ കർണാടകയ്ക്കെതിരെയാണ് ജാർഖണ്ഡിന്റെ ആദ്യ മത്സരം. മുഷ്താഖ് അലി ട്രോഫിയിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 517 റൺസുമായി ടോപ്പ് സ്‌കോററായ ഇഷാന്റെ തകർപ്പൻ ഫോം ഏകദിന ടൂർണമെന്റിലും ടീമിന് വലിയ പ്രതീക്ഷ നൽകുന്നു. വിരാട് സിംഗ്, അനുകൂൽ റോയ്, റോബിൻ മിൻസ് എന്നിവരടങ്ങുന്ന കരുത്തുറ്റ നിരയാണ് ജാർഖണ്ഡിനായി അണിനിരക്കുന്നത്. കേരളം ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് ജാർഖണ്ഡും മത്സരിക്കുന്നത്. ആഭ്യന്തര ടി20 കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഏകദിന കിരീടവും ലക്ഷ്യമിട്ടാണ് ഇഷാനും സംഘവും ഇറങ്ങുന്നത്.

ടീം; Ishan Kishan (WK & captain), Virat Singh, Utkarsh Singh, Kumar Kushagra (WK & vice-captain), Robin Minz, Anukul Roy, Sharandeep Singh, Shikhar Mohan, Pankaj Kumar (WK), Bala Krishna, Md Kounain Quraishi, Shubh Sharma, Amit Kumar, Manishi, Abhinav Sharan, Sushant Mishra, Vikash Singh, Saurabh Shekhar, Rajandeep Singh, Shubham Singh.