ഇന്ത്യൻ വിമൻസ് ലീഗ്; ഗോകുലം വനിതകൾക്ക് ഇന്ന് ആദ്യ മത്സരം

Newsroom

Resizedimage 2025 12 20 00 55 36 1

20/12/2025 കൊൽക്കത്ത: ഇന്ത്യൻ വിമെൻസ് ലീഗിൽ (ഐ ഡബ്ലിയു എൽ) 2025 -26 എഡിഷൻ ഇന്ന് കൊൽക്കത്തയിൽ തുടക്കമാവുന്നു. ടൂർണമെന്റ് പൂർണമായും എ ഐ എഫ് എഫ് ഹോസ്റ്റ് ചെയ്യുന്നത് കൊൽക്കത്തയിലാണ്. ഫേസ് 1 ഫിക്ചർ പ്രകാരം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് നിത എഫ് എ യെ നേരിടും, വൈകിട്ട് 3 ന് കല്യാണി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

1000385872

അടിമുടി മാറിയ പുതിയ യുവ നിരയുടെ ബലത്തിലാണ് ഗോകുലം കേരള എഫ് സി ഈ സീസണിന് ഒരുങ്ങിയത്. പുതുതായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം കൂടിയായിരുന്ന ഹെഡ് കോച്ച് രാമൻ വിജയനു കീഴിൽ കഴിഞ്ഞ 3 മാസത്തോളമായി ടീം കോഴിക്കോട് പരിശീലനം നടത്തി വരികയായിരുന്നു. ഇന്ത്യൻ അണ്ടർ 20 ടീമിൽ നിന്നടക്കം ഒരുപിടി മികച്ച യങ് ടാലെന്റ്‌സിനെ ടീം സൈൻ ചെയ്തിരുന്നു. മലയാളി പ്ലയെര്സ് ഉൾപ്പെടെ ഉള്ള 28 അംഗ സ്‌ക്വാഡാണ് ഇത്തവണ അണിനിരക്കുന്നത്.

മുൻ സീസണുകളിൽ 3 തവണ തുടർച്ചയായി ചാമ്പ്യൻസ് ആയിരുന്ന ടീം ഏറ്റവും ഒടുവിലായി കഴിഞ്ഞ രണ്ടു സീസണുകളിൽ റണ്ണർ അപ്പുമായിട്ടാണ് ഫിനിഷ് ചെയ്തത്. മുൻ വർഷവും ടീമിനൊപ്പം ഉണ്ടായിരുന്ന ഫീബി ഒക്കെച്ചേ (കെനിയ,ഡിഫൻഡർ) കൂടാതെ രണ്ട് പുതിയ വിദേശ താരങ്ങളും ടീമിന്റെ ഭാഗമായിട്ടുണ്ട്. മിഡ്‌ഫീൽഡർ സാന്ദ്ര (ഘാന) യും ഫോർവേഡ് സിഡാലിയ ക്യൂട്ട (മൊസാംബിക്ക്) എന്നിവരാണ് ടീമിന്റെ പുതിയ മുന്നേറ്റ നിര താരങ്ങൾ.

സ്‌ക്വാഡ്
ഗോൾ കീപ്പേഴ്‌സ് :-
സൗമ്യ
ശ്രേയ ഹൂഡ
മെലഡി ചാനു
അനിത

ഡിഫെൻഡേർസ് :-
റെജിയ
അലീന
സഹീന
ഫീബി ഒക്കെച്ചേ
ക്രിറ്റിന
ഗ്രീഷ്മ
ബേബി റാൾട്ടെ
സൗന്ദര്യ

മിഡ്‌ഫീൽഡർസ് :-
ശുഭാംഗി
റോജ
മുസ്കാൻ
മേനക
ദർശിനി
പ്രിയദർശിനി
റെമി
മീര
ദയ
പ്രിയങ്ക
സാന്ദ്ര
ദഭ്ലീന

ഫോവേഡ്സ് :-
ബബിത
ഷിൽജി ഷാജി
ഹർമിലൻ
സിഡാലിയ