അഞ്ചാം ടി20യിൽ 30 റൺസ് ജയം! ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കി

Newsroom

Resizedimage 2025 12 19 22 44 00 1

അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20യിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് തോൽപ്പിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 232 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക നന്നായി തുടങ്ങി എങ്കിലും അവർക്ക് 20 ഓവറിൽ 201 റൺസേ എടുക്കാൻ ആയുള്ളൂ.

Resizedimage 2025 12 19 22 42 41 1

തുടക്കത്തിൽ ആക്രമിച്ചു കളിച്ച ഡി കോക്ക് ഇന്ത്യക്ക് തലവേദനയായി. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക 118/1 എന്ന നിലയിൽ ആയിരുന്നു. 11ആം ഓവറിൽ ബുമ്ര ഡികോക്കിനെ (65) പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായി. പിന്നലെ ബ്രെവിസിനെ (31) ഹാർദികും പുറത്താക്കി.

4 വിക്കറ്റ് എടുത്ത വരുണും ദക്ഷിണാഫ്രിക്കയെ വിജയത്തിൽ നിന്ന് തടഞ്ഞു.

നേരത്തെ ഇന്ത്യൻ ബാറ്റർമാരിൽ ഭൂരിപക്ഷവും ഫോം ആയ മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് ആണ് എടുത്തത്.

1000385434

ഇന്ന് അഭിഷേക് ശർമ്മയും സഞ്ജു സാംസണും ചേർന്ന് തകർപ്പൻ തുടക്കം ഇന്ത്യക്ക് നൽകി. ഇന്ത്യ പവർ പ്ലേയിൽ 67 റൺസ് അടിച്ചു. അഭിഷേക് 21 പന്തിൽ നിന്ന് 34 റൺസ് എടുത്തപ്പോൾ സഞ്ജു 22 പന്തിൽ 37 റൺസുമായി തിളങ്ങി. സഞ്ജു 2 സിക്സും 4 ഫോറും ഇന്ന് പറത്തി.

സൂര്യകുമാർ 7 പന്തിൽ 5 റൺസ് എടുത്ത് പുറത്തായെങ്കിലും തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും ആക്രമണം തുടർന്നു. ഹാർദിക് വെറും 16 പന്തിൽ നിന്ന് ഫിഫ്റ്റി കടന്നു. ഹാർദിക് ആകെ 25 പന്തിൽ 63 റൺസ് എടുത്തു. 5 സിക്സും 5 ഫോറും ഹാർദിക് അടിച്ചു. തിലക് വർമ്മ 42 പന്തിൽ നിന്ന് 73 റൺസും നേടി. തിലകിന്റെ ഇന്നിംഗ്സിൽ 1 സിക്സും 10 ഫോറും ഉണ്ടായിരുന്നു.