ബിഡബ്ല്യുഎഫ് ഫൈനൽസ്: സെമി ഫൈനലിന് തൊട്ടടുത്ത് സാത്വിക്-ചിരാഗ് സഖ്യം

Newsroom

ഇന്ത്യ



ഹാങ്‌ഷൗവിൽ നടക്കുന്ന 2025-ലെ ബിഡബ്ല്യുഎഫ് (BWF) വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ മുൻനിര പുരുഷ ഡബിൾസ് സഖ്യമായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തുടർച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി.

ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ – മുഹമ്മദ് ഷോഹിബുൽ ഫിക്രി സഖ്യത്തെ 21-11, 16-21, 21-11 എന്ന സ്കോറിനാണ് അവർ പരാജയപ്പെടുത്തിയത്. ലോക മൂന്നാം നമ്പർ ജോഡിയായ ഇന്ത്യൻ സഖ്യം, രണ്ടാം ഗെയിമിലെ തിരിച്ചടികൾക്ക് ശേഷം നിർണ്ണായകമായ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. ചൈനയുടെ ലിയാങ്/വാങ് സഖ്യത്തിനെതിരായ ആദ്യ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി-യിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്താനും ഇതോടെ അവർക്ക് സാധിച്ചു.


സെമി ഫൈനൽ ഉറപ്പാക്കാനായി ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന നിർണ്ണായക മത്സരത്തിൽ മലേഷ്യയുടെ രണ്ടാം സീഡ് താരങ്ങളായ ആരോൺ ചി – സോ വൂയി യിക് സഖ്യത്തെ അവർ നേരിടും.