സെമെനിയോയ്ക്കായി വലവിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ജനുവരിയിൽ നിർണ്ണായക നീക്കം

Newsroom

Resizedimage 2025 12 18 15 49 57 1



ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുന്നത് പ്രകാരം, ബേൺമൗത്ത് താരം അന്റോയിൻ സെമെനിയോയെ ടീമിലെത്തിക്കുന്നതിനായുള്ള ചർച്ചകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് അധികൃതർ ബേൺമൗത്തുമായി നേരിട്ട് ബന്ധപ്പെട്ട് ട്രാൻസ്ഫർ നിബന്ധനകളെക്കുറിച്ച് അന്വേഷിച്ചു എന്നാണ് ഫ്രബ്രിസിയോ പറയുന്നത്.

1000383897

ഈ സീസണിൽ 13 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ഈ ഘാന ഫോർവേഡ്, പുതിയ പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ യുണൈറ്റഡിന്റെ ഇടത് വിംഗിലെ പോരായ്മകൾ പരിഹരിക്കാൻ അനുയോജ്യനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ കരാറിലെ £65 മില്യൺ റിലീസ് ക്ലോസ് ജനുവരി ആദ്യം തന്നെ യുണൈറ്റഡിന് ഉപയോഗപ്പെടുത്താം.


ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ സെമെനിയോയ്‌ക്കൊപ്പം നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ എലിയറ്റ് ആൻഡേഴ്സണെയും ടീമിലെത്തിക്കാൻ യുണൈറ്റഡ് പദ്ധതിയിടുന്നുണ്ട്. ഈ രണ്ട് താരങ്ങൾക്കുമായി ഏകദേശം £170 മില്യൺ ചിലവഴിക്കാൻ ക്ലബ്ബ് തയ്യാറായേക്കും. പോയിന്റ് പട്ടികയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന യുണൈറ്റഡ് ഇപ്പോൾ തന്നെ ഈ താരങ്ങളെ സ്വന്തമാക്കാനുള്ള കടുത്ത ശ്രമത്തിലാണ്.