ഇംഗ്ലണ്ടിന്റെ വളർന്നുവരുന്ന യുവ ഓൾറൗണ്ടർ രെഹാൻ അഹമ്മദ് വരാനിരിക്കുന്ന ‘ദി ഹണ്ട്രഡ്’ (The Hundred) 2026 സീസണിൽ ബിർമിംഗ്ഹാം ഫീനിക്സിനായി കളിക്കും. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ട്രെന്റ് റോക്കറ്റ്‌സിൽ നിന്നാണ് 21-കാരനായ താരം ബിർമിംഗ്ഹാമിലേക്ക് ചേക്കേറിയത്.
ഈ സീസണിൽ ബിർമിംഗ്ഹാം ഫീനിക്സ് നേരിട്ട് ഒപ്പിടുന്ന ആദ്യ താരമാണ് റെഹാൻ.
കഴിഞ്ഞ സീസണിൽ 12 വിക്കറ്റുകളും 180-ലധികം റൺസും നേടി റെഹാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലെസ്റ്റർഷെയറിനെ ഡിവിഷൻ ടു കിരീടത്തിലേക്ക് നയിച്ച റെഹാന്റെ ലെഗ് സ്പിൻ വൈദഗ്ധ്യവും ആക്രമണോത്സുകമായ ബാറ്റിംഗും ഫീനിക്സിന് വലിയ മുതൽക്കൂട്ടാകും.
കാലിനേറ്റ പരിക്ക് കാരണം അടുത്തിടെ ഇംഗ്ലണ്ട് ലയൺസ് ടൂർ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, രെഹാൻ ഇപ്പോൾ ബിബിഎല്ലിൽ (BBL) ഹോബാർട്ട് ഹറിക്കെയ്ൻസിനായി കളിച്ച് കായികക്ഷമത തെളിയിച്ചിട്ടുണ്ട്.









