രച്ചിന്‍ രവീന്ദ്രയും ആകാശ് ദീപും കെകെആര്‍ കുപ്പായമണിയും

Sports Correspondent

Rachinravindra

ഐപിഎൽ മിനി ലേലത്തിൽ തങ്ങളുടെ ടീമിലേക്ക് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയേയും ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിനെയും എത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ലേലത്തിൽ രച്ചിന്‍ രവീന്ദ്ര ലേലത്തിന്റെ ആദ്യ റൗണ്ടിൽ ആരാലും തിരഞ്ഞെടുക്കപ്പെടാതെ പോയപ്പോള്‍ പിന്നീട് അക്സലേറ്റര്‍ റൗണ്ടിലാണ് താരത്തിനെ അടിസ്ഥാന വിലയായ 2 കോടിയ്ക്ക് ഫ്രാഞ്ചൈസി തങ്ങളുടെ പാളയത്തിലെത്തിച്ചത്.

അതേ സമയം ആകാശ് ദീപിനെ 1 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു.