ഹസരംഗയെ 2 കോടിയ്ക്ക് സ്വന്തമാക്കി ലക്നൗ, ഡക്കറ്റ് ഡൽഹിയിൽ

Sports Correspondent

Waninduhasaranga

ഐപിഎലില്‍ മികച്ച ഒരു താരത്തെ ടീമിലെത്തിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് നടന്ന മിനി ലേലത്തിൽ വെറും 2 കോടിയുടെ അടിസ്ഥാന വിലയ്ക്കാണ് ഹസരംഗയെ ലക്നൗ ടീമിലേക്ക് എത്തിച്ചത്. അതേ സമയം ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഫിന്‍ അലനെ കൊൽക്കത്തയും ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ബെന്‍ ഡക്കറ്റിനെ ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി.

ഇരുവരെയും അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്കാണ് ഫ്രാഞ്ചൈസികള്‍ ടീമിലെത്തിച്ചിരിക്കുന്നത്.