ഡിസംബർ 13 ന് ബ്രൈറ്റനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 2-0 ന് ലിവർപൂൾ വിജയിച്ചതിന് ശേഷം ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് മുഹമ്മദ് സലായ്ക്ക് ശക്തമായ പിന്തുണ അറിയിച്ചു. ഈ മത്സരത്തിൽ സലാ ടീമിൽ തിരിച്ചെത്തുകയും ഹ്യൂഗോ എകിറ്റികെയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.
സലായുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വാൻ ഡൈക്ക്: “മോ ആഫ്രിക്കൻ നേഷൻസ് കപ്പിന് പോവുകയാണ്, അവിടെ അദ്ദേഹം വിജയിക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. അദ്ദേഹം തിരിച്ചുവന്ന് സീസണിലെ ബാക്കി മത്സരങ്ങളിൽ ഞങ്ങൾക്ക് പ്രധാനപ്പെട്ട കളിക്കാരനായിരിക്കും.” എന്ന് പറഞ്ഞു.
“അദ്ദേഹം ക്ലബിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹം ഇവിടെ ലീഡേഴ്സിൽ ഒരാളാണ്. ഇപ്പോഴും ഫുട്ബോൾ ക്ലബ്ബിന് വളരെ പ്രധാനപ്പെട്ട താരമാണ്.” വാ ഡൈക്ക് പറഞ്ഞു.
ഈജിപ്ഷ്യൻ താരം ജനുവരി 18ന് ആഫ്രിക്കൻ നേഷൻസ് കപ്പിനായി ഈജിപ്ത് ടീമിനൊപ്പം ചേരാൻ ഒരുങ്ങുകയാണ്.