വ്യക്തിപരമായ കാരണങ്ങളാൽ ബുംറ ഇന്ത്യൻ ക്യാമ്പ് വിട്ടു, പരമ്പരയിൽ ഇനി കളിക്കുമോ

Newsroom

Bumrah



വ്യക്തിപരമായ കാരണങ്ങളാൽ ജസ്പ്രീത് ബുംറ ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 ഐ മത്സരത്തിൽ നിന്ന് വിട്ടുനിന്ന് മുംബൈയിലേക്ക് പറന്നു. അസുഖത്തെ തുടർന്ന് അക്സർ പട്ടേലും കളിക്കാത്തതിനാൽ ടീമിൽ രണ്ട് മാറ്റങ്ങൾ ഇന്ന് വരുത്തി.

Bumrah
Bumrah

ബുംറയ്ക്ക് പകരം ഹർഷിത് റാണയും പട്ടേലിന് പകരം കുൽദീപ് യാദവും ടീമിൽ എത്തി. ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ടി20 ഐ മത്സരങ്ങളിൽ ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള അറിയിപ്പ് ഉടൻ നൽകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.