മൂന്നാം നമ്പറിൽ സഞ്ജു സാംസൺ കളിക്കട്ടെ എന്ന് ആർ അശ്വിൻ

Newsroom

Resizedimage 2025 12 12 02 32 07 2484



ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐയിൽ സഞ്ജു സാംസൺ അവസരം കിട്ടാതെ പുറത്ത് ഇരുത്തുന്നതിനെ വിമർശിച്ച് അശ്വിനും രംഗത്ത്. ശുഭ്മാൻ ഗിൽ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതും, ജിതേഷ് ശർമ്മ ഫിനിഷറായി ഇറങ്ങുന്നതും സഞ്ജുവിന്റെ പങ്ക് കൂടുതൽ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ഈ വിഷയത്തിൽ പ്രതികരിച്ച രവിചന്ദ്രൻ അശ്വിൻ അപ്രതീക്ഷിതമായ ഒരു നിർദ്ദേശം മുന്നോട്ട് വെച്ചു: “നിങ്ങൾക്ക് സഞ്ജുവിനെ കളിപ്പിക്കണമെങ്കിൽ, അദ്ദേഹത്തെ മൂന്നാം നമ്പറിൽ ഉപയോഗിക്കണം, പ്രത്യേകിച്ച് സ്പിന്നിനെതിരെ,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


അഞ്ചാം നമ്പറിൽ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ആ റോൾ നിലവിൽ ജിതേഷാണ് നന്നായി ചെയ്യുന്നത്. “മത്സരത്തിന് മുമ്പ് സഞ്ജു എന്തുകൊണ്ടാണ് കളിക്കാത്തതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ വന്നപ്പോൾ, സഞ്ജുവിന് ഒരു സ്ഥാനം ലഭിക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്”അദ്ദേഹം പറഞ്ഞു.