ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയപ്പോൾ വിരാട് കോഹ്ലി രണ്ട് സെഞ്ച്വറികളോടെയുള്ള 302 റൺസും രോഹിത് ശർമ്മ 146 റൺസും നേടി വലിയ പങ്കുവഹിച്ചിരുന്നു. എന്നാൽ, മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഈ സ്റ്റാർ താരങ്ങളെക്കുറിച്ച് കാര്യമായി പരാമർശിക്കാത്തത് വിചിത്രമായി തോന്നി എന്ന് ഉത്തപ്പ പറയുന്നു.

വിമർശകരെ നിശ്ശബ്ദരാക്കി ‘അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച’ സീനിയർ താരങ്ങളെ ഗംഭീർ അവഗണിച്ചത് ‘വിചിത്രമാണ്’ എന്ന് ഉത്തപ്പ പറഞ്ഞു. 2027 ഏകദിന ലോകകപ്പിന് രണ്ട് വർഷം അവശേഷിക്കെ, വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗംഭീർ ഊന്നിപ്പറഞ്ഞു. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളെ പ്രശംസിച്ച അദ്ദേഹം, രോഹിത്തിൻ്റെയും കോഹ്ലിയുടെയും അനുഭവസമ്പത്തിനെ പരോക്ഷമായി അംഗീകരിച്ചു എങ്കിലും പേരെടുത്ത് പ്രശംസിച്ചില്ല. കോഹ്ലി ഗംഭീറിനെ അവഗണിക്കുന്ന ക്ലിപ്പുകൾ വൈറൽ അടുത്തിടെ വൈറൽ ആയിരുന്നു.









