തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സീസണിലെ അവസാന മത്സരത്തിനായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഇന്ന് (02-12-2025) ഇറങ്ങും. തൃശൂര്‍ കേര്പ്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കരുത്തരായ തൃശൂര്‍ മാജിക് എഫ്സിയാണ് എതിരാളി. നിലവില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ടീം ആണ് തൃശൂര്‍ മാജിക് എഫ്സി. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്സിന് വിജയിച്ചേ മതിയാകൂ. ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
സ്വന്തം മൈതാനത്ത് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഒരു വിജയം പോലും നേടാന്‍ സാധിക്കാതെയാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നത്. സ്വന്തം ഗ്രൗണ്ടില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും രണ്ട് സമനിലയും ആണ് കണ്ണൂരിന്റെ സമ്പാദ്യം. അവസാനം കളിച്ച കാലിക്കറ്റ് എഫ്സിക്കെതിരെ ഇറങ്ങിയ ഇലവനില്‍ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. കളിക്കിടെ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായി ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിക്കാതതാണ് ടീമിന് തലവേദന ആകുന്നത്. കാലിക്കറ്റിനെതിരെ പത്ത് ഷോട്ട് ഉതിര്‍ത്തെങ്കിലും നാല് എണ്ണം ലക്ഷ്യം കണ്ടു പക്ഷെ ഗോളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. മധ്യനിര താരം ലവ്സാംബ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായിട്ടില്ല. അതോടൊപ്പം ടി ഷിജിന്, ഷിബിന്‍ സാദ് തുടങ്ങിയ താരങ്ങള്‍ പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്നത് ആശ്വാസമാണ്. തൃശൂര്‍ മാജിക്കിനെതിരെ വിജയിക്കുകയാണെങ്കില്‍ കണ്ണൂരിന് പതിമൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താം. വരും ദിവസങ്ങളില്‍ നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെയും മലപ്പുറം എഫ്സിയുടെയും മത്സരങ്ങളുടെ ഫലത്തിന് അനുസരിച്ചായിരിക്കും കണ്ണൂരിന്റെ സെമി പ്രവേശനം.
ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം ചാമ്പ്യന്‍ പരിശീലകന് ആന്ദ്രേ ചാര്‍ണിഷാവിന്റെ ശിഷ്യണത്തില്‍ സൂപ്പര്‍ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂര്‍ മാജിക് എഫ്സി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ആയിരുന്നു ടീമിനെ സെമി ഫൈനലിലേക്ക് യോഗ്യത നേടി കൊടുത്ത പരിശീലകനാണ് ചാര്ണിഷോവ്. പ്രതിരോധ നിരയും മധ്യനിരയുമാണ് ടീമിന്റെ കരുത്ത്. ഒരു ഗോളടിച്ച് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി.
- ഐപിഎൽ മിനി-ലേലം: 1,355 താരങ്ങൾ രജിസ്റ്റർ ചെയ്തു
- ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം
- യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിച്ചിന് ഗുരുതര പരിക്ക്; 5 മാസം വരെ പുറത്തിരിക്കാൻ സാധ്യത
- ദക്ഷിണാഫ്രിക്കൻ ടി20ഐ പരമ്പരയിൽ ബുംറ തിരിച്ചെത്താൻ സാധ്യത
- 26 മില്യൺ പൗണ്ടിന് കോണർ ഗാലഹറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാം