ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ടി20 മത്സരത്തിൽ റെയിൽവേ കേരളത്തിന് എതിരെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. 150 റൺസാണ് കേരളത്തിന് വിജയിക്കാൻ വേണ്ടത്.
അഖിൽ സ്കറിയ 3 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി. കെ എം ആസിഫും 3 വിക്കറ്റ് നേടി. റെയിൽവേയുടെ ബാറ്റിംഗിൽ ശിവം ചൗധരി 16 പന്തിൽ 4 ഫോറുകളും ഒരു സിക്സുമടക്കം 24 റൺസ് നേടി. രവി സിംഗ് 14 പന്തിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 25 റൺസും, നവനീത് വിർക്ക് 32 റൺസും നേടി.
ഷറഫുദ്ദീൻ എൻ എം ശിവം ചൗധരി, എ ആർ പാണ്ഡെ എന്നിവരെ വേഗത്തിൽ പുറത്താക്കി തുടക്കത്തിൽ കേരളത്തിന് നിയന്ത്രണം നൽകി. ഈ ലക്ഷ്യം പിന്തുടർന്ന് തുടർച്ചയായ രണ്ടാം ജയം ആകും കേരളം ലക്ഷ്യമിടുന്നത്.














